രാമനാട്ടുകര: രാമനാട്ടുകര നഗരത്തിലെ പ്രധാന ജംങ്ഷനുകളിൽ ദിശാസൂചികകൾ സ്ഥാപിക്കണമെന്നും എല്ലായിടത്തും തെരുവു വിളക്കുകൾ തെളിയിക്കണമെന്നും രാമനാട്ടുകര റെസ്‌ക്യു വോളന്റിയേഴ്സ് വാർഷിക യോഗം അധികൃതരോടാവശ്യപ്പെട്ടു. യോഗം എയ്ഡ്‌പോസ്റ്റ് എസ്.ഐ. സി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വി.ബഷീർ അദ്ധ്യക്ഷത വഹിച്ചു. എം.അനീഷ്, ഒ.ചന്ദ്രദാസൻ, നിയാസ് ആറ്റുപുറം, ടി.റഷീദ്, സജീർ, ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സഹീർ പെരുമുഖം (പ്രസിഡന്റ്), ശരത്ത് കള്ളിക്കൂടം (സെക്രട്ടറി), ഷാഹുൽ ഹമീദ് (ഖജാൻജി), ഗിരീഷ് കുമാരമംഗലത്ത് (വൈസ്. പ്രസിഡന്റ്.), കെ.പി.രാജേഷ് (ജോ. സെക്രട്ടറി).