കൽപ്പറ്റ: ഗാർഹിക ആവശ്യങ്ങൾക്കായി സൗരവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന് അനെർട്ട് സൗരതേജസ്സ് പദ്ധതി ആരംഭിച്ചു. 2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെശേഷിയുള്ള ശൃംഖല ബന്ധിത സൗരനിലയങ്ങൾക്ക് അനെർട്ടിന്റെ www.anert.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 2, 3 കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും 3 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള നിലയത്തിന് 20 ശതമാനം സബ്സിഡിയും ലഭിക്കും. കാർഷികമേഖലയിൽ സൗരോർജ്ജവൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധപദ്ധതികൾക്ക് 60 ശതമാനം സബ്സിഡിയും ലഭിക്കും. മുൻഗണനാക്രമത്തിൽ രജിസ്‌ട്രേഷൻ ചെയ്യുന്നവർക്കാണ് സബ്സിഡി ലഭിക്കുക.

എംപാനൽ ചെയ്യുന്നതിന് അപേക്ഷിക്കാം

സൗരതേജസ്സ് പദ്ധതിയിൽ സൗരനിലയം സ്ഥാപിക്കുന്നതിനുളള രജിസ്‌ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ച് നടത്തുന്നതിന് ഊർജ്ജമിത്ര, റസിഡൻസ് വെൽഫെയർ അസോസിയേഷൻ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് എംപാനൽ ചെയ്യുന്നതിന് www.anert.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ക്യാമ്പയിൻ പാർട്ണറുകൾക്ക് ഓരോ രജിസ്‌ട്രേഷനും ഇൻസെന്റീവ് നൽകും. വിവരങ്ങൾക്ക് ഫോൺ: 04936 206216ലും, 9188119412.