പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽ പത്ത് പതിനൊന്ന് വാർഡുകളിൽ പെട്ട പൊന്മലപ്പാറ അണ്ണക്കുട്ടൻചാൽ മേഖലകളിൽ ഭ്രാന്തൻ നായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ജോർജ് കുട്ടി വെള്ളപ്ലാക്കൽ, സുരേഷ് കിഴക്കേ പുരക്കൽ എന്നിവരുടെ തൊഴുത്തിലുള്ള കറവയുള്ള പശുക്കളെയും കിടാങ്ങളെയും നായകൾ അക്രമിച്ചിരുന്നു. മൂക്കിനാണ് ഇവർക്ക് കടിയേറ്റിരിക്കുന്നത്. വെറ്റിനറി ഡോക്ടർ എത്തി ചികിത്സ നൽകി. പേ വിഷ പ്രതിരോധ കുത്തിവെപ്പും ആരംഭിച്ചിട്ടുണ്ട്.