kunnamangalam-news
ഹനുമാൻ ഗദയുമായി സുഭാഷ്

കുന്ദമംഗലം: പ്ലാവിന്റെ ഒറ്റത്തടിയിൽ ഹനുമാൻ ഗദ നിർമ്മിച്ച് ശ്രദ്ധേയനായിരിക്കയാണ് യുവശിൽപ്പി കുന്ദമംഗലം എം.കെ. സുഭാഷ്. 15 കിലോ ഭാരവും ഒരുമീറ്ററിലധികം നീളവുമുള്ള ഗദ കുന്ദമംഗലത്തെ കണ്ണോറ ദേവീക്ഷേത്രത്തിന് വേണ്ടിയാണ് സുഭാഷ് നിർമ്മിച്ചിട്ടുള്ളത്. ഗദ പണിയുവാൻ നാടൻ പ്ലാവിന്റെ തടി നന്മണ്ടയിൽ നിന്നാണ് കണ്ടെത്തിയത്. ഒരുമാസം കൊണ്ടാണ് ഗദ പൂർത്തിയാക്കിയത്. കുട്ടിക്കാലം മുതൽക്കെ മരത്തടിയിൽ കൊത്തുപണികൾ നടത്തുന്ന സുഭാഷ് ഇപ്പോൾ അവാർഡ് ശിൽപ്പങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ്.