കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ പ്രായപൂർത്തിയാകാത്ത പതിനാലുകാരി കോഴിക്കോട് എത്തി. കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ പെൺകുട്ടിയെ പന്തീരങ്കാവ് പൊലീസ് കണ്ടെത്തി വനിതാ പൊലീസിന് കൈമാറി. പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയ ശേഷമാണ് സുഹൃത്ത് എത്തിയത്. രണ്ടു പേരെയും സ്റ്റേഷനിലേക്ക് മാറ്റി. പെൺകുട്ടിയെ കാണാതായതിൽ ആലപ്പുഴയിൽ കേസെടുത്തിട്ടുണ്ട്. പന്തീരങ്കാവ് എസ്.എച്ച്.ഒ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.