കോഴിക്കോട്: പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിലെ അംഗങ്ങൾക്ക് സംസ്ഥാന സഹകരണ വകുപ്പിന്റെ സഹകരണ അംഗ സമാശ്വാസ നിധി വിതരണം ചെയ്തു. വിതരണോദ്ഘാടനം കോഴിക്കോട് സഹകരണ സംഘം ജോയിൻ രജിസ്ട്രാർ പി. ജയരാജൻ നിർവഹിച്ചു. സെക്രട്ടറി എ.ബേബി സുധ റിപ്പോർട്ട് അവതരിപ്പിച്ചു. സുജിത്ത് കാഞ്ഞോളി , ഇ.എം വിനോദ് , കെ ധനേഷ് കുമാർ, എം ജയരാജൻ, യൂണിറ്റ് ഇൻസ്പെക്ടർ പി. പ്രബിത, ഓഡിറ്റർ പി. ശ്രീപ്രഭ, എൻരവീന്ദ്രനാഥൻ , എം മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പുഷ്പലത പി സ്വാഗതവും മോഹൻ കുമാർ നന്ദിയും പറഞ്ഞു.