ഫറോക്ക്: ദേശീയ പാതയിൽ അഴിഞ്ഞിലം ബൈപ്പാസ് ജംഗ്ഷനിൽ ഗ്യാസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ഫറോക്ക് ചുങ്കം മങ്കുഴി പൊറ്റ താമസിക്കുന്ന എൻ.കെ. നൗഷാദ് (35) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. അന്നശ്ശേരിയിലുള്ള മാതാവിനെ കണ്ട് ഫറോക്ക്ചുങ്കത്തെ താമസസ്ഥലത്തേക്ക് വരികയായിരുന്നു നൗഷാദ്. ചേളാരിയിൽ നിന്നും കണ്ണൂരിലേക്ക് ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മരണപ്പെടുകയായിരുന്നു. പിതാവ്: ആലി. മാതാവ്: ഫാത്തിമ. ഭാര്യ: സമീറ.മക്കൾ: മുഹമ്മദ് സഫാൻ (12) റയ്യാൻ (ഏഴ്)
സഹോദരങ്ങൾ: സക്കീർ,സെറീന.