കുറ്റ്യാടി: വേളം ചെറുകുന്ന് ഗവ: യു പി സ്കൂളിൽ 950000 രൂപ എസ്.എസ്.കെ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറി ഉദ്ഘാടനവും, പ്രധാനാദ്ധ്യാപിക , വി.വി സുഹ്റ, സഹാധ്യാപകൻ കെ. കെ ബാലകൃഷണൻ, എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും 19 ന് നടക്കും. 3 മണിക്ക് കുറ്റ്യാടി എം എൽ എ.കെ പി കുഞ്ഞമ്മദ് കുട്ടി പുതിയ ക്ലാസ് റൂമിന്റെ ഉദ്ഘാടം നിർവഹിക്കും. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അദ്ധ്യക്ഷത വഹിക്കും. ഡി.പി.സി .ഡോ.എ കെ അബ്ദുൽ ഹക്കീം, കുന്നുമ്മൽ എ.ഇ.ഒ ബിന്ദു, എന്നിവർ പങ്കെടുക്കും. വൈകീട്ട് 6 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം യശോദ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ വാർഡ് മെമ്പർ കെ.സി സിത്താര, പി.രാധാകൃഷ്ണൻ (ചെയർമാൻ സ്വാഗത സംഘം) കെ.പി പവിത്രൻ (എസ്.എം.സി ചെയർമാൻ) വി.പ്രവീൺ കുമാർ പി.ടി.എ പ്രസിഡന്റ് ) ആർ പി.രമേശ് (കൺവീനർ (സ്വാഗത സംഘം) എന്നിവർ പങ്കെടുത്തു.