പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ കലാനിലയം ഭാസ്‌കരൻ നായരെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അജീഷ് ഉപഹാരം നല്കി ആദരിച്ചു. കെ. പ്രിയേഷ്, പി.സി. സജിദാസ്, കെ.പി. അഖിലേഷ്, ടി.പി. നിധിൻ , പി.സി. അർജുൻ എന്നിവർ പങ്കെടുത്തു.