കോഴിക്കോട് : സ്ത്രീ സുരക്ഷക്ക് സ്ത്രീ ശക്തി എന്ന മുദ്രാവാക്യം ഉയർത്തി കാവന്നൂരിൽ പീഡനത്തിനിരയായവർക്ക് നീതി നിഷേധിക്കുന്നതിനെതിരെ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ധർണ ബി.ജെ.പി ഉത്തര മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.കെ. സുപ്രിയ, ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.കെ. അജിത് കുമാർ, പി.എം. ശ്യാംപ്രസാദ് കോർപ്പറേഷൻ കൗൺസിലർ രമ്യ സന്തോഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ജയശ്രീ എന്നിവർ സംസാരിച്ചു. ട്രഷറർ സുനിൽകുമാർ പി. സ്വാഗതവുംവൈസ് പ്രസിഡന്റ് സി. വേണുഗോപാൽ നന്ദിയും പറഞ്ഞു.