chess

കോഴിക്കോട്: ആൾ ഇന്ത്യ ചെസ് ഫെഡറേഷൻ ഫോർ ദി ബ്ലൈൻഡിന്റെ ആഭിമുഖ്യത്തിൽ സൗത്ത്‌ സോൺ ചെസ് ടൂർണമെന്റ് 19, 20, 21 തീയതികളിൽ മലപ്പുറം പുളിക്കൽ എബിലിറ്റി ആർട്സ് ആൻഡ് സയൻസ്‌ കോളേജിൽ നടക്കും. കേരളത്തിൽ നിന്നുള്ള ഇരുപത് പേരടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറു താരങ്ങൾ മാറ്റുരയ്ക്കാനുണ്ടാവുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഞാറാഴ്ച രാവിലെ 11 നാണ് ഉദ്ഘാടനച്ചടങ്ങ്. ഫെഡറേഷനും കേരള സ്റ്റേറ്റ് ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ്, എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് എന്നിവയും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ കെ.അഹമ്മദ് കുട്ടി, പി.കെ.മുഹമ്മദ് സാലിഹ്, അഡ്വ.സലീം കോനാരി, കെ.പി.അബ്ദുള്ള, ജമാൽ പുളിക്കൽ, അബ്ദുൽലത്തീഫ് വൈലത്തൂർ എന്നിവർ പങ്കെടുത്തു.