വടകര: മഹാത്മാ ദേശസേവ ട്രസ്റ്റ് യോഗത്തിന്റെ നേതൃത്വത്തിൽ 19 , 20 , 21 തിയതികളിൽ തേൻവരിക്ക ചക്ക മേള നടത്തും. കരിമ്പനപ്പാലം പുതുപ്പണം ഭജന മഠത്തിന് സമീപമുള്ള ട്രസ്റ്റിന്റെ ജൈവകലവറ അങ്കണത്തിലാണ് ചക്ക മേള നടത്തുന്നത്. ചക്കപ്പഴം , അച്ചാർ, പുഴുക്ക് , പായസം തുടങ്ങി ചക്ക കൊണ്ടുള്ളവിവിധ വിഭവങ്ങൾ മേളയിൽ ഒരുക്കും. യോഗത്തിൽ ചെയർമാൻ ടി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. പി.പി ദാമോദരൻ , പി ബാലൻ , ഡോ. പി.കെ സുബ്രഹ്മണ്യൻ, വിനോദ് ചെറിയത്ത്, പി.എം വത്സലൻ , കെ ഗീത , വി.പി ശിവകുമാർ, അഡ്വ. ലതിക ശ്രീനിവാസ് , കെഞ്ചേരി നാരായണൻ ,പ്രസാദ് വിലങ്ങിൽ , കെ പ്രകാശൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ അജിത് കുമാർ സ്വാഗതവും പി.പി പ്രസീത് കുമാർ നന്ദിയും പറഞ്ഞു.