കോഴിക്കോട്: കല്ലായി പുഴയിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കോഴിക്കോട് കോർപ്പറേഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് അനു ശിവരാമനാണ് സ്റ്റേ ഉത്തരാവായത്.
കല്ലായി പുഴ മണ്ണിട്ട് നികത്തിയും പുഴയോരത്തെ കണ്ടൽ കാടുകൾ നശിപ്പിച്ചും ജനവാസ മേഖലയിൽ കൊണ്ടുവരുന്ന മലിന ജല സംസ്കരണ പ്ലാന്റിനെ ചോദ്യം ചെയ്ത് കല്ലായി പുഴ സംരക്ഷണ സമിതി, സംഗമം റസിഡന്റ്സ് എസ്.പി.ടി. വിരുദ്ധ ജനകീയ പ്രതിരോധ സമിതി എന്നീ സംഘടനകൾ ചേർന്ന് അഡ്വ.ആർ.സുധീഷ്, എം. മഞ്ജു എന്നിവർ മുഖേന ഹൈക്കോടതിയെ സമീപിച്ചതായിരുന്നു. കല്ലായി പുഴയിൽ മലിനജല സംസ്കരണ പദ്ധതി നടപ്പാക്കാൻ കോഴിക്കോട് കോർപ്പറേഷൻ നടപടികളിലേക്ക് നീങ്ങുന്നതിനെതിരെ സർവകക്ഷി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നുവരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.