കോഴിക്കോട്: രഞ്ജി ട്രോഫിയിൽ തുടർച്ചയായി മൂന്ന് ഇന്നിംഗ്സുകളിൽ സെഞ്ച്വറി നേടിയ കേരള താരവും കേരളാ ബാങ്ക് കുടുംബാംഗവുമായരോഹൻ എസ് കുന്നുമ്മലിനെ കേരള ബാങ്ക്‌കോഴിക്കോട് റീജിയണൽ ഓഫീസിന്റെയും കൊയിലാണ്ടി ശാഖയുടേയുംനേതൃത്വത്തിൽ ആദരിച്ചു. കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബുവും റീജിയണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബും ചേർന്ന് പൊന്നാടയണിയിച്ചു. രോഹന്റെ കൊയിലാണ്ടിയിലെ വസതിയിൽ നടന്ന ചടങ്ങിൽ സീനിയർ മാനേജർ കെ സുരേഷ്, കൊയിലാണ്ടി ശാഖാ മാനേജർ ടി സന്തോഷ്, പബ്ലിക് റിലേഷൻസ് ഓഫീസർ സി സഹദ്,രോഹന്റെ അമ്മയുംകേരള ബാങ്ക് പയ്യോളി ശാഖാ സീനിയർ മാനേജറുമായ എം കൃഷ്ണ, അച്ഛൻ സുശീൽ എസ് കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.