പേരാമ്പ്ര: മേപ്പയൂർ ഗ്രാമപഞ്ചായത്ത് എ ഗ്രേഡ് വെജിറ്റബിൾ ക്ലസ്റ്ററിന് ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചതിന്റെ ട്രോഫി കൈമാറ്റവും വിളവെടുപ്പും കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിതാ പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അദ്ധ്ക്ഷത വഹിച്ചു .കൃഷി ആഫീസർ അശ്വതി ടി. എൻ ,പഞ്ചായത്ത് അംഗങ്ങളായ ഭാസ്കരൻ കൊഴുക്കല്ലൂർ,മിനി അശോകൻ ,ക്ലസ്റ്റർ പ്രസിഡണ്ട് എൻ കെ ചന്ദ്രൻ , സെക്രട്ടറി പി.എൻ. ബാലകൃഷ്ണൻ , കൃഷി അസിസ്റ്റൻറ്സ്നേഹ, കെ .കെ മൊയ്തീൻ, എം .കെ .രാമചന്ദ്രൻ , സുധാകരൻ, സജ്ഞയൻ കൊഴുക്കല്ലൂർ,പി. നാരായണൻ , കന്മന മൊയ്തീൻ.കെ. ശോഭഎന്നിവർ സംസാരിച്ചു