കൽപ്പറ്റ: വയനാടിന്റെ സമ്പന്നമായ കാർഷിക വൈവിധ്യത്തിന്റെ നേർക്കാഴ്ചയൊരുക്കി ആറാമത് വയനാട് വിത്തുത്സവത്തിന് തുടക്കമായി. ആദിവാസി വികസന സമിതി, സീഡ് കെയർ, നബാർഡ്, കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ടി.സിദ്ദീഖ് എം.എൽ.എ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അജിത, മുനിസിപ്പൽ കൗൺസിലർ ടി.രാജൻ, കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ, ഡോ. സാബു അബ്ദുൾ ഹമീദ്, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എ.എഫ്.ഷേർലി, കുടുംബശ്രീ എ.ഡി.എം.സി വാസു പ്രദീപ്, നബാർഡ് എ.ജി.എം ജിഷ വടക്കുംപറമ്പിൽ, തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. മികച്ച സാമൂഹിക കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡുകൾ സുരേഷ് മരവയൽ, കുറിച്ച്യ തറവാട്, ഗോപിനാഥൻ ആലത്തൂർ, അനിൽ സി, കുമിൾപ്പുര, കുംഭാമ്മ കൊല്ലിയിൽ എന്നിവർ ഏറ്റുവാങ്ങി. ജോസഫ് ജോൺ, ഡോ. അനിൽകുമാർ എന്നിവർ ചേർന്നെഴുതിയ 'കാർഷിക വിജയഗാഥകൾ' എന്ന പുസ്തകം ജിഷ വടക്കുംപറമ്പിൽ പ്രകാശനം ചെയ്തു.