കൽപ്പറ്റ: ബത്തേരി നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സി.കെ.സഹദേവന് കാട്ടുപന്നി ഇടിച്ച് അപകടമുണ്ടായ സാഹചര്യത്തിൽ ജില്ല കളക്ടറോടും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.
റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. വന്യമൃഗത്തിന്റെ ആക്രമണം വഴിയോര യാത്രക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ ദൊട്ടപ്പൻകുളത്തായിരുന്നു അപകടം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.