ബാലുശ്ശേരി: ബദൽ സംവിധാനങ്ങളില്ലാതെ റോഡ് വിഭജിച്ചത് യാത്രാദുരിതം ഇരട്ടിപ്പിക്കുന്നു.

എകരൂൽ -ഇയ്യാട് - കാക്കൂർ റോഡിൽ ഇയ്യാട് അങ്ങാടിയലെ ഈർച്ച മില്ലിനും സി.സി.യു.പി. സ്ക്കൂളിനുമിടയിലായുള്ള കലുങ്ക് നിർമ്മാണത്തെ തുടർന്നാണ് റോഡ് ബദൽ സംവിധാനങ്ങളൊരുക്കാതെ നെടുകെ മുറിച്ചിരിക്കുന്നത്. ഇതോടെ പരിസരവാസികൾ ബുദ്ധിമുട്ടിലാണ്. കലുങ്കിന്റെ പ്രവൃത്തി തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും പല ദിവസങ്ങളിലും പ്രവൃത്തി നടക്കാറില്ല. എകരൂൽ - ഇയ്യാട്, വീര്യമ്പ്രം ,നരിക്കുനി, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്കും ബാലുശ്ശേരി ഭാഗത്തേക്കും സഞ്ചരിക്കുന്നവർ ബസുകൾ ഓടാത്തതു കാരണം ഏറെ പ്രയാസത്തിലാണ്.

പൊതു പരീക്ഷകൾ അടുത്തിരിക്കെ സ്കൂളുകളിൽ എത്താൻ വിദ്യാർത്ഥികളും ഏറെ പ്രയാസ

പ്പെടുന്നുണ്ട്. ലക്ഷ്യസ്ഥാനത്തെത്തണമെങ്കിൽ ഏറെ ദൂരം ചുറ്റിത്തിരിയേണ്ട അവസ്ഥയാണ്.

പി.ഡബ്ലിയു.ഡി.യാണ് റോഡിന്റെ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.

റോഡ് നെടുകെ വിഭജിക്കുമ്പോൾ ഇതു വഴി വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാനുള്ള താല്ക്കാലിക സംവിധാന മൊരുക്കുക എന്ന വ്യവസ്ത പാലിക്കാതെയാണ് റോഡ് വിഭജിച്ചിരിക്കുന്നത്. നിലവിൽ ഇരു ചക്ര വാഹനങ്ങൾ കടന്നുപോകാനുള്ള സംവിധാനം മാത്രമാണ് ഇവിടെയുള്ളത്.
ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകാനുള്ള സംവിധാന മൊരുക്കണമെന്ന് പ്രദേശവാസികളും നാട്ടുകാരും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

പൊതുവെ തകർന്നിരുന്ന ഈ റോഡിൽ കുണ്ടും കുഴികളു മടച്ചുള്ള ടാറിംഗ് പ്രവൃത്തി കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടേയുള്ളു. നേരത്തെ റോഡ് മോശമായതിന്റെ പേരിൽ മിക്ക ബസുകളുംസർവീസ് മുടക്കുക പതിവായിരുന്നു. റോഡിലെ അറ്റകുറ്റ പ്പണികൾ കഴിഞ്ഞ് ഒരു വിധം ബസ്സുകൾ ഓടിത്തുടങ്ങിയപ്പോഴാണ് വീണ്ടും കലുങ്ക് നിർമ്മാണവുമായി ബന്ധ

പ്പെട്ട് റോഡ് അടച്ചിരിക്കുന്നത്.