lockel
ജില്ലാ ​ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡെയറി എക്സ്പോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്യുന്നു

കടലുണ്ടി: ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ക്ഷീര കർഷക സംഗമത്തിന് കടലുണ്ടി മണ്ണൂർ വളവ് സിപ്ലക്സ് ഓഡിറ്റോറിയത്തിൽ തുടക്കമായി. കടലുണ്ടി ക്ഷീരസംഘം പ്രസിഡന്റ് എ. പുഷ്പരാജൻ പതാക ഉയർത്തി.

കന്നുകാലി പ്രദർശന മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഹഫ്സത്ത് സ്വാഗതവും അക്ബർ ഷെരീഫ് നന്ദിയും പറഞ്ഞു.

ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി ഒരുക്കിയ ഡെയറി എക്സ്പോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിച്ചു. 17 സ്റ്റാളുകളുണ്ട് പ്രദർശന നഗരിയിൽ. റജിമോൾ ജോർജ് സ്വാഗതവും പി. സനൽ കുമാർ നന്ദിയും പറഞ്ഞു.

സഹകരണ ശില്പശാല കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ പറശ്ശേരി ഉദ്ഘാടനം ചെയ്തു. കടലുണ്ടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡെയറി ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പൽ കെ.എം ഷൈജി ക്ലാസെടുത്തു. സിൽവി മാത്യു മോഡറേറ്ററായിരുന്നു. സി.പി ശ്രീജിത് സ്വാഗതവും എസ്‌. ഹിത നന്ദിയും പറഞ്ഞു.

കലാസന്ധ്യ എഴുത്തുകാരി ഇന്ദുമേനോൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ഗവാസ് അദ്ധ്യക്ഷത വഹിച്ചു. എ.റിജുല സ്വാഗതവും പി.മഹേഷ് നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 10 ന് ജില്ലയിലെ ക്ഷീരകർഷകരുടെ സംഗമം

മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും.