4
പി.ആർ നമ്പ്യാർ

കോഴിക്കോട്: ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലെ റിട്ട. ശിരസ്‌തദാർ പി.ആർ.നമ്പ്യാർ (രാമചന്ദ്രൻ നമ്പ്യാർ, 87) നിര്യാതനായി.

അറിയപ്പെടുന്ന കലാകാരനായിരുന്നു. ഒട്ടേറെ നാടകങ്ങളിലും എഴുപതോളം സിനിമകളിലും ഇരുപതോളം മലയാളം, തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്ടെ 'കല" സംഘടനയുടെ പ്രസിഡന്റായിരുന്നു.

കേരള ഗവ.ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന ഇദ്ദേഹം കക്കോടി ഗ്രാമീണ വായനശാല പ്രസിഡന്റ്‌, ചേളന്നൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, സി.പി.എം കക്കോടി ലോക്കൽ കമ്മിറ്റി അംഗം എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സുശീല. മക്കൾ: സുധീർ (മാതൃഭൂമി, കോട്ടക്കൽ), സന്ദീപ് (സീനിയർ സെക്‌ഷൻ എൻജിനിയർ, റെയിൽവേ), സ്‌മിത. മരുമക്കൾ: പദ്മപ്രഭ (ഗെറ്റ്‌വെൽ മെഡി കെയർ സൊല്യൂഷൻസ്), ഡോ.ജ്യോതി (ഹോമിയോ ഡിസ്‌പെൻസറി, പാവങ്ങാട് ), ലീന (അദ്ധ്യാപിക, മാതൃബന്ധു യു.പി സ്കൂൾ, കക്കോടി ) സഹോദരങ്ങൾ: സരോജിനി, ദാക്ഷായണി, പ്രഭാകരൻ നമ്പ്യാർ, കൃഷ്ണൻകുട്ടി നമ്പ്യാർ, പരേതരായ ലക്ഷ്മണൻ നമ്പ്യാർ, കാർത്ത്യായനി അമ്മ. സഞ്ചയനം നാളെ.

Contact no: Padmaprabha 89215 07219