ബാലുശ്ശേരി: ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പണമിടപാട് ഇനി വിരൽത്തുമ്പിൽ. സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പെയ്മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു.
കൊവിഡ് കാലത്ത് സമ്പർക്ക രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഈ സൗകര്യം പ്രയോജനപ്പെടുത്തി പൊതുജനങ്ങൾക്ക് വിവിധ ബാങ്കുകളുടെ ക്രഡിറ്റ് , ഡെബിറ്റ് കാർഡ് മുഖേന ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസ്, നികുതി എന്നിവ അടയ്ക്കാം. ക്യൂ.ആർ. കോഡ് മുഖേനയുള്ള പേയ്മെന്റ് സൗകര്യവും ലഭ്യമാണ്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് നിജിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ ഷബ്ന ആറങ്ങാട്ട്, അബ്ദുള്ള, ബിച്ചു ചിറക്കൽ, പഞ്ചായത്ത് സെക്രട്ടറി സി.പി.സതീശൻ , പഞ്ചായത്ത് ജീവനക്കാർ, സൗത്ത് ഇന്ത്യൻ ബാങ്ക് പൂനൂർ ശാഖ മാനേജർ വൈശാഖ് ആർ.കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.