cow
ലോകത്തിലെ ഏറ്റവും ചെറിയ പശുവിനെ കാണാൻ ക്ഷീര വികസന- മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി കരുവൻതിരുത്തി മഠത്തിൽ പാടത്ത് കെ.എം.ബഷീറിന്റെ വീട്ടിലെത്തി​യപ്പോൾ ​.

ഫറോക്ക്: ലോകത്തിലെ ഏറ്റവും ചെറിയ പശു 'മീനാക്ഷി'യെ കാണാൻ സംസ്ഥാന ക്ഷീര വികസന- മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിയെത്തി. ഇന്നലെ രാവിലെ കരുവൻതിരുത്തി മഠത്തിൽ പാടത്തെ കെ.എം.ബഷീറിന്റെ വീട്ടിലാണ് മന്ത്രി എത്തിയത്. ജില്ലാ ക്ഷീര കർഷക സംഗമവും ക്ഷീരഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്യാൻ ​ ​കടലുണ്ടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പശുവിനെയും ഉടമയെയും മന്ത്രി സന്ദർശിച്ചത്. മുന്നറിയിപ്പില്ലാതെ മന്ത്രിയെത്തിയത് ആളുകളിൽ ആശ്ചര്യവും കൗതുകവും ഉണ്ടാക്കി. ചെറിയ പശുവിനെ കണ്ട മന്ത്രി പരിചരണ രീതികൾ ചോദിച്ചറിഞ്ഞു. ബഷീറിന്റെ നാടൻ പശുക്കൾ മാത്രമുള്ള ഫാമും മന്ത്രി സന്ദർശിച്ചു. വ്യത്യസ്ത ക്ഷീര കർഷകനായ കെ.എം.ബഷീറിനെ മന്ത്രി അനുമോദിച്ചു. സി.പി.ഐ ജില്ലാകമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, മഹിളാസംഘം ജില്ലാ സെക്രട്ടറി റീന​ ​മുണ്ടേങ്ങാട്ട്, സരസു കൊടമന, ചന്ദ്രമതി തൈത്തോടൻ, വിജയ​ കുമാർ പൂതേരി, ഒ.ഭക്തവത്സലൻ, എം.എ​.​ബഷീർ എന്നിവരും മന്ത്രിയോടൊപ്പം ​ ഉണ്ടായിരുന്നു. ഏറ്റവും ചെറിയ പശുവിന്റെ ഉടമയ്ക്കുള്ള യു.ആർ.എഫ് വേൾഡ് റെക്കോർഡ് കെ.എം.ബഷീറിന് ലഭിച്ചിരുന്നു.