കൽപറ്റ: സി.പി.ഐയുടെ പുതിയ ജില്ലാ ഓഫീസായ എം.എൻ സ്മാരകത്തിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തറക്കല്ലിട്ടു. കൽപറ്റ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നേതാക്കളും നിരവധി പ്രവർത്തകരം പങ്കെടുത്തു. ജില്ലയിലെ ശക്തമായ പ്രസഥാനമായി മാറിയ പാർട്ടിക്ക് ശക്തമായ ആസ്ഥാനം വേണമെന്ന് കാനം പറഞ്ഞു. ഘടകങ്ങളിൽ നിന്ന് ശേഖരിച്ച് ഫണ്ട് കാനം രാജേന്ദ്രൻ ഏറ്റുവാങ്ങി. കെട്ടിട നിർമാണ കമ്മറ്റി ചെയർമാൻ പി.പി.സുനീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സസ്ഥാന കൗൺസിൽ അംഗം പി.കെ.മൂർത്തി, ഇ.ജെ.ബാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ അസി.സെക്രട്ടറി സി.എസ്.സ്റ്റാൻലി നന്ദി പറഞ്ഞു.