സുൽത്താൻ ബത്തേരി: കുപ്പാടി ഗവ. ഹൈസ്‌കൂളിനും സ്കൂളിന്റെ ബസിനും നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ക്ലാസുമുറികളുടെയും സ്റ്റാഫ് റൂമിന്റെയും ജനൽ ചില്ലും ബസിന്റെ പിൻഭാഗത്തെ ചില്ലും തകർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പിടിഎ നൽകിയ പരാതിയിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.