കൊടിയത്തൂർ: കോഴിറച്ചി വില കുതിക്കുന്നു. 260 രൂപയാണ് ഒരു കിലോ ഇറച്ചിയുടെ ഇന്നലെത്തെ വില. ചൂട് കൂടിയതും കോഴിത്തീറ്റയുടെ വില കൂടിയതും നിരക്കുയരാൻ കാരണമായതായി കച്ചവടക്കാർ പറയുന്നു.

മലബാറിലെ ഫാമുകളിൽ കോഴികളെ വളർത്താതും തിരിച്ചടിയായി.റംസൻ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വില വർദ്ധിച്ചത് വില്പനയെ ബാധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.