latha

കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവം ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ലതാ മങ്കേഷ്‌കർ സ്മൃതി ഇന്ന് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. പ്രവേശനം സൗജന്യമാണ്. ശശി പൂക്കാടും സംഘവും അവതരിപ്പിക്കുന്ന ലതാ മങ്കേഷ്‌കറുടെ ഗാനങ്ങൾ കോർത്തിണക്കിയ ലതാ ജീ കീ ആവാസ് ജുഗൽ ബന്ദിയും ഗസൽരാവും ഉണ്ടായിരിക്കും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് രണ്ടു തവണ എ ഗ്രേഡ് നേടിയ ചേമഞ്ചേരി പൂക്കാട് സ്വദേശി വി.കെ.ആദർശിന്റെ നേതൃത്വത്തിൽ ചെണ്ടമേളവും കാലിക്കറ്റ് കലാലയയിലെ ഇസൽ മലബാർ കോൽക്കളി സംഘത്തിന്റെ കോൽക്കളിയും നടക്കും.

അനീഷ് മണ്ണാർക്കാടും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട്, എടക്കാട് നാടക കൂട്ടായ്മയുടെ 'അവാർഡ്' എന്ന നാടകം ഫോട്ടോ, വീഡിയോ പ്രദർശനം എന്നിവയും ഉണ്ടാകും.