hostel
ഹൈമവതി തായാട്ട് വിമൻസ് ഹോസ്റ്റൽ

കോഴിക്കോട്: കോർപ്പറേഷൻ നിർമിച്ച മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ മന്ത്രി ആർ.ബിന്ദു നാടിന് സമർപ്പിച്ചു. 20 വർഷത്തിലേറെയുള്ള കാത്തിരിപ്പിനൊടുവിലാണ് ഉദ്ഘാടനം. ഏപ്രിലിൽ താമസക്കാർക്കായി തുറന്നുകൊടുക്കും.

മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. വിശിഷ്ടാതിഥിയായി. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.ദിവാകരൻ, പി.സി.രാജൻ, ഡോ.എസ്.ജയശ്രീ, കൃഷ്ണകുമാരി, പി.കെ.നാസർ, കൗൺസിലർ ഓമന മധു, എം.സി.അനിൽകുമാർ, സെക്രട്ടറി കെ.യു.ബിനി, സൂപ്രണ്ടിംഗ് എൻജിനിയർ എം.എസ്.ദിലീപ് തുടങ്ങിയവർ സംസാരിച്ചു. 75​ ​ല​ധി​കം​ ​പേ​ർ​ക്ക് ​താ​മ​സി​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​മു​ണ്ട്.​ ​ഇ​രു​നി​ല​ക​ളി​ലും​ ​ഡ​ബി​ൾ,​ ​സിം​ഗി​ൾ​ ​റൂ​മു​ക​ൾ,​ ​ഡോ​ർ​മെ​റ്റ​റി,​ ​വ​ലി​യ​ ​കി​ട​പ്പു​മു​റി​ക​ൾ,​ ​ഗ​സ്റ്റ് ​റൂം,​ ​റീ​ഡിം​ഗ് ​റൂം,​ ​അ​ടു​ക്ക​ള,​ ​ഡൈ​നിം​ഗ് ​റൂം​ ​എ​ന്നി​വ​യും​ ​ഒ​രു​ക്കി​ട്ടു​ണ്ട്.​