കോഴിക്കോട് : എസ്.എഫ്‌.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കക്കോടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഫൈവ്‌സ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കക്കോടി മുക്കിൽ സംഘടിപ്പിച്ച ടൂർണമെന്റ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എഫ്‌.ഐ ഏരിയ പ്രസിഡന്റ് അക്ഷയ് സി.വി അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ടി.അതുൽ, ജില്ല പ്രസിഡന്റ് ആർ.സിദ്ധാർത്ഥ്, ജില്ല ജോ: സെക്രട്ടറി ബി.സി അനുജിത്ത്, സി.പി.എം ലോക്കൽ സെക്രട്ടറി എം.രാജേന്ദ്രൻ, സി.വി സതീശൻ, അഭിനവ്.ഇ.എം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ സ്വാഗതവും ജിഷ്ണു. കെ നന്ദിയും പറഞ്ഞു. ടൂർണമെന്റിൽ റെഡ് ഡെവിൾസ് പുതിയങ്ങാടി വിജയിച്ചു. അക്കു കുരുവട്ടൂർ റണ്ണേഴ്‌സ് ആയി.