kunnamangalam-news
കാരന്തൂരിൽ ട്രാൻസ്പോർട്ട്ബസ്സ് കടയിലേക്ക് ഇടിച്ചുകയറിയനിലയിൽ

കുന്ദമംഗലം: കാരന്തൂരിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് ടൗണിലെ ഹൈമാസ് ലൈറ്റ് പോസ്റ്റിനും ഒരു സ്കൂട്ടറിനും ഇടിച്ചശേഷം ഫൂട്പാത്തിലൂടെ കടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാവിലെ ആറരമണിയോടെയായിരുന്നു സംഭവം. നല്ല മഴയുമുണ്ടായിരുന്നു. സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബസിൽയാത്രക്കാർകുറവായതും കാരന്തൂർ അങ്ങാടിയിൽ ആ സമയത്ത് ആളുകൾ ഇല്ലാത്തതിനാലും വൻ അപകടം ഒഴിവായി. സ്ക്കൂട്ടർ യാത്രക്കാരന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഹൈമാസ് ലൈറ്റ് പോസ്റ്റ് വീണതിനാൽ നാലോളം കടകളും തകർന്നിട്ടുണ്ട്. ബസ് ഇടിച്ചുകയറിയ മസാലക്കടയും തകർന്നിട്ടുണ്ട്. ഉടനെ ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ സ്ഥലത്തെത്തി വൈദ്യുതി വിഛേദിച്ചു. കുന്ദമംഗലം പൊലീസും സ്ഥലത്തെത്തി.