ബാലുശ്ശേരി: രാജ്യത്തിന്റെ ക്ഷേമത്തിനും ഭാവിതലമുറകൾക്ക് കരുതലെന്ന നിലയിലും സ്ഥാപിച്ച സംരംഭങ്ങൾ കോർപ്പറേറ്റുകൾക്ക് വില്പന നടത്തുന്നതുൾപ്പെടെ കേന്ദ്ര സർക്കാരിന്റെ വികല നയങ്ങൾ പ്രതിരോധിക്കാൻ സോഷ്യലിസ്റ്റ് ആചാര്യൻ ഡോ.രാം മനോഹർ ലോഹ്യയുടെ ദർശനങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്ന് എൽ.ജെ. ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി പറഞ്ഞു.
മോട്ടോർ ആൻഡ് എൻജിനിയറിംഗ് ലേബർ യൂനിയൻ (ജെ.എൽ.യു) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെ.എൽ.യു ജില്ലാ പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ബിജു ആന്റണി മുഖ്യപ്രഭാഷണം നടത്തി. നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്, എൻ.നാരായണൻ കിടാവ്, ഗഫൂർ പുതിയങ്ങാടി, സുജ ബാലുശ്ശേരി, വേണുദാസ്, അനീസ് ബാലുശ്ശേരി , രാമദാസ് വേങ്ങേരി , വിജയൻ അത്തിക്കോട് , ബാലൻ തിക്കോടി , വി.പി. വാസു , ബാലൻ കലിയങ്ങലം എന്നിവർ സംസാരിച്ചു.