വയനാട്: വള്ളിയൂർകാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മേലെ കാവിൽ ഗീതാ പാരയണം അക്ഷക ശ്ളാകം, പ്രശ്നോത്തരി, ചിത്രരചന എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. മാനന്തവാടി നഗര സഭ ചെയർപേഴ്സൺ ടി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. പാരമ്പര്യ ട്രസ്റ്റി എച്ചോം ഗോപി അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ വിപിൻ വേണുഗോപാൽ, പാരമ്പര്യ ട്രസ്റ്രി മോഹനൻ, പാരമ്പ്യേതര ട്രസ്റ്റി അനിൽ കുമാർ, കൗൺസിലർ കെ.സി സുനിൽ കുമാർ, സന്തോഷ് ജി നായർ, ജയദേവൻ, പവനൻ മാസ്റ്റർ, പുഷ്പശശി എന്നിവർ സംസാരിച്ചു. എക്സിക്യുട്ടീവ് ഓഫീസർ ഗിരീഷ് കുമാർ സി.വി, നന്ദി പറഞ്ഞു. ജുനെെദ് കെെപ്പാണി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.