4
ഊരാളുങ്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ 100ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ കുടുംബശ്രി ശില്പശാല

മടപ്പള്ളി: ഊരാളുങ്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ 100ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകൾക്ക് ശില്പശാല സംഘടിപ്പിച്ചു. ഒഞ്ചിയം പഞ്ചായത്തിലെ ബാങ്കിന്റെ പരിധിയിലെ കുടുംബശ്രീ യൂണിറ്റുകളിലെ കുംടുംബശ്രീ സെക്രട്ടറി, പ്രസിഡന്റുമാർക്കുള്ള ശിൽപ്പശാല വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചയത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വടകര അസി: രജിസ്റ്റർ സുധീഷ് ടി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഗിരീഷ് പി.എം ,അഴിയൂർ യൂണിറ്റ് ഇൻസ്പെക്ടർ പി.ഷിജു ഒഞ്ചിയം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പി.റീന തുടങ്ങിയവർ ആശംസകളർപ്പിച്ചു. എം.പ്രകാശൻ റിട്ട.. അഡിഷണൽ ഡയറക്ടർ ഡയറി ഡിപ്പാർട്ട്മെന്റ് വയനാട്, കെ.അശോകൻ സെക്രട്ടറി ഊരാളുങ്കൽ സർവീസ് സഹകരണ ബാങ്ക്, എന്നിവർ ക്ലാസുകൾ നയിച്ചു.