kallai-1
ഉറയ്ക്കും മുമ്പേ പിഴുതു... 1. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി ഇബ്രാഹിം പാലത്തിനടുത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കെ റെയിൽ സർവേ കല്ല് സ്ഥാപിക്കുന്നു. 2. ഉറപ്പിച്ചതിനു തൊട്ടുപിന്നാലെ ജനകീയ സമര സമിതി പ്രവർത്തകർ സ‌ർവേ കല്ല് പിഴുതുമാറ്റിയപ്പോൾ. ഫോട്ടോ: എ.ആർ.സി.അരുൺ

കോഴിക്കോട്: കല്ലായി ഭാഗത്ത് വീണ്ടും കെ റെയിൽ സർവേ കല്ലുകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. കല്ലുകൾ നാട്ടിയതിനു പിറകെ തന്നെ പ്രതിഷേധക്കാർ അവ പിഴുതുമാറ്റി. ഇതിനിടയ്ക്ക് പൊലീസുമായുള്ള ഉന്തും തള്ളും പലപ്പോഴും കൈയാങ്കളിയിലേക്ക് വരെയെത്തി. ഒടുവിൽ സർവേ തത്കാലം നിറുത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് ശമനമായത്.
ഇന്നലെ ഉച്ചയ്ക്ക് മുമ്പ് കല്ലായി കുണ്ടുങ്ങൽ പള്ളിക്കണ്ടി ഇബ്രാഹിം പാലത്തിനടുത്തായാണ് കെ റെയിൽ സംഘം സർവേ കല്ലുകൾ സ്ഥാപിക്കാനെത്തിയത്. പെട്ടെന്നു തന്നെ ആളുകൾ കൂടി ചെറുത്തുനില്പും തുടങ്ങി. നാലു സർവേ കല്ലുകൾ സ്ഥാപിച്ചത് ബി.ജെ. പി - യുവമോർച്ച പ്രവർത്തകർ ചേർന്നു പിഴുതു മാറ്റുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയെന്ന പോലെ പ്രത്യേകിച്ച് മുന്നറിയിപ്പൊന്നുമില്ലാതെയായിരുന്നു ഉദ്യോഗസ്ഥരുടെ വരവ്. സുരക്ഷ തീർക്കാൻ വൻ പൊലീസ് സംഘവുമെത്തിയിരുന്നു. സർവേ കല്ല് സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രദേശവാസികൾ സംഘടിച്ച് ചെറുത്തുനിന്നതോടെ ഉദ്യോഗസ്ഥർക്ക് തത്കാലം പ്രവർത്തി നിറുത്തി വെക്കേണ്ടി വന്നു. തുടർന്ന് റവന്യു ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു. പ്രവൃത്തിയുമായി മുന്നോട്ടു പോകാനായിരുന്നു നിർദ്ദേശം. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉദ്യോഗസ്ഥർ ഒരു വീടിന്റെ ഗേറ്റ് അടച്ച് അകത്ത് സർവേ കല്ല് സ്ഥാപിക്കാൻ തുടങ്ങിയതോടെ ജനങ്ങളാകെ രോഷാകുലരായി. അവർ ഗേറ്റ് ചാടിക്കടന്നെത്തി ഉദ്യോഗസ്ഥർക്കു നേരെ ചീത്തവിളിയായി. പൊലീസ് സംഘം തടയാൻ ശ്രമിച്ചെങ്കിലും ജനരോഷം ഇരമ്പി. ഇതിനിടയിൽ, വനിതാ ഉദ്യോഗസ്ഥയ്ക്കു നേരെ സ്‌ത്രീകൾ തന്നെ അസഭ്യവർഷം ചൊരിഞ്ഞു. വാക്കേറ്റത്തിനിടെ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഒരു വിധത്തിൽ അത് തടഞ്ഞത്. പിന്നീട് ഗത്യന്തരമില്ലാതെ ഉദ്യോഗസ്ഥർ വൈകിട്ട് നാലര മണിയോടെ സർവേ കല്ല് സ്ഥാപിക്കുന്ന പ്രവൃത്തി തത്കാലത്തേക്ക് നിറുത്തി.

സർവേ കല്ല് പിഴുത് മാറ്റുന്നവർക്കെതിരെ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്ത് പിഴ ചുമത്തുമെന്നും മറ്റുമുള്ള മുന്നറിയിപ്പ് വക വെക്കാതെയായിരുന്നു ഇന്നലെ പ്രതിരോധ സമരം.

പി​ഴു​തെ​ടു​ത്ത​ ​കു​റ്റി​യു​മാ​യി​ ​ക​ള​ക്ട​റേ​റ്റ്
മാ​ർ​ച്ച് ​ന​ട​ത്തും​:​ ​വി.​കെ.​സ​ജീ​വൻ

കെ​ ​റെ​യി​ൽ​ ​വി​രു​ദ്ധ​ ​പ​ദ​യാ​ത്ര​ ​ഇ​ന്നു​ ​മു​തൽ

കോ​ഴി​ക്കോ​ട് ​:​ ​കെ​ ​റെ​യി​ൽ​ ​പ​ദ്ധ​തി​ക്കു​വേ​ണ്ടി​ ​നാ​ട്ടു​ന്ന​ ​മ​ഞ്ഞ​ക്കു​റ്റി​ക​ൾ​ ​നാ​ട്ടി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക്ര​മ​സ​മാ​ധാ​ന​ ​പ്ര​ശ്‌​ന​മാ​വു​ക​യാ​ണെ​ന്നും​ ​പി​ഴു​തെ​ടു​ത്ത​ ​മ​ഞ്ഞ​ക്കു​റ്റി​ക​ളു​മാ​യി​ ​ക​ള​ക്ട​റേ​റ്റ് ​മാ​ർ​ച്ച് ​ന​ട​ത്തു​മെ​ന്നും​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​വി.​കെ.​ ​സ​ജീ​വ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​യാ​യി​ ​ജി​ല്ല​യി​ലെ​ ​ഓ​രോ​ ​കു​റ്റി​യും​ ​പി​ഴു​തെ​റി​ഞ്ഞാ​യി​രു​ന്നു​ ​സ​മ​രം.​ ​എ​ന്നാ​ൽ​ ​ഇ​നി​ ​നാ​ട്ടി​ക്ക​ഴി​ഞ്ഞ​ ​കു​റ്റി​ക​ൾ​ ​പി​ഴു​തെ​ടു​ത്ത് ​ക​ള​ക്‌​ട​റേ​റ്റി​ലേ​ക്ക് ​മാ​ർ​ച്ച് ​ചെ​യ്യാ​നാ​ണ് ​ആ​ലോ​ച​ന.കെ​ ​റെ​യി​ലി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​രോ​ധ​മാ​ണ് ​ജ​ന​ങ്ങ​ൾ​ ​തീ​ർ​ക്കു​ന്ന​ത്.​ ​കു​റ്റി​യ​ടി​ക്കാ​ൻ​ ​വ​രു​ന്ന​ ​ആ​ളു​ക​ൾ​ക്ക് ​ഇ​തി​ന്റെ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​എ.​സി​ ​മു​റി​ക​ളി​ൽ​ ​നി​ന്ന​ല്ലാ​തെ​ ​കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​ ​ഇ​ര​ക​ളു​മാ​യി​ ​സം​വ​ദി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​വാ​ത്ത​ത് ​വ​ലി​യ​ ​വി​രോ​ധാ​ഭാ​സ​മാ​ണ്.​ ​പൊ​ലീ​സി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​റ​വ​ന്യൂ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സ്വ​കാ​ര്യ​ ​ഭൂ​മി​യി​ൽ​ ​അ​തി​ക്ര​മം​ ​കാ​ണി​ക്കു​ക​യാ​ണ്.
മൂ​ന്ന് ​ദി​വ​സം​ ​നീ​ളു​ന്ന​ ​കെ​ ​റെ​യി​ൽ​ ​വി​രു​ദ്ധ​ ​പ​ദ​യാ​ത്ര​ ​ഇ​ന്ന് ​മൂ​ന്നു​ ​മ​ണി​ക്ക് ​കാ​ട്ടി​ൽ​പീ​ടി​ക​യി​ൽ​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​യം​ഗം​ ​പി.​കെ.​കൃ​ഷ്ണ​ദാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കാ​ട്ടി​ൽ​പീ​ടി​ക​ ​മു​ത​ൽ​ ​കു​ഞ്ഞി​പ്പ​ള്ളി​ ​വ​രെ​യാ​ണ് ​യാ​ത്ര.​ ​ഓ​രോ​ ​ദി​വ​സ​വും​ ​ജി​ല്ല​യി​ലെ​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ളും​ ​സ്ഥി​രം​ ​ജാ​ഥാം​ഗ​ങ്ങ​ളും​ ​നി​ശ്ച​യി​ക്ക​പ്പെ​ട്ട​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​ണി​നി​ര​ക്കും.​ ​കാ​ട്ടി​ൽ​പീ​ടി​ക​യി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​യാ​ത്ര​ ​വൈ​കീ​ട്ട് ​ആ​റി​ന് ​കൊ​യി​ലാ​ണ്ടി​യി​ൽ​ ​സ​മാ​പി​ക്കും.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​വി.​വി.​രാ​ജ​ൻ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 23​ ​ന് ​ന​ന്തി​ ​മു​ത​ൽ​ ​പ​യ്യോ​ളി​ ​വ​രെ​യാ​ണ് ​യാ​ത്ര.​
​പ​യ്യോ​ളി​യി​ൽ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വ​ക്താ​വ് ​സ​ന്ദീ​പ് ​വാ​രി​യ​ർ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സ​മാ​പ​ന​ ​ദി​വ​സ​മാ​യ​ 24​ ​ന് ​യാ​ത്ര​ ​വ​ട​ക​ര​ ​മു​ത​ൽ​ ​കു​ഞ്ഞി​പ്പ​ള​ളി​ ​വ​രെ​യാ​ണ്.​ ​കു​ഞ്ഞി​പ്പ​ള​ളി​യി​ൽ​ ​മു​ൻ​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​എം.​മോ​ഹ​ന​ൻ,​ ​ഇ.​പ്ര​ശാ​ന്ത് ​കു​മാ​ർ,​ ​വൈ​സ്‌​പ്ര​സി​ഡ​ന്റ് ​ഹ​രി​ദാ​സ് ​പൊ​ക്കി​ണാ​രി,​ ​സെ​ക്ര​ട്ട​റി​ ​പ്ര​ശോ​ഭ് ​കോ​ട്ടു​ളി​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.