
കോഴിക്കോട്: മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം. അത്തോളി ആനവാതിൽ നാറാത്ത് വെസ്റ്റ് ചെറുവാട്ട് പ്രവീണിന്റെയും ശരണ്യയുടെയും ഏകമകൾ തൻവിയാണ് മരിച്ചത്. ഇന്ത്യൻ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനിയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.