manjusha
മഞ്ജുഷ ചെറുപ്പനാരി (നഗരസഭാ കൗൺസിലർ )

പയ്യോളി: ദേശീയപാതാ വികസനത്തിന്റെ മറവിൽ പയ്യോളി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വയൽ നികത്തൽ നിർബാധം തുടരുന്നു.

അയനിക്കാട് കളരിപ്പടിക്ക് സമീപം പൊയിൽ താഴ വയലിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നത്. വയലുകളും തണ്ണീർതടങ്ങളും നികത്തുന്നത് നിർത്തിവെക്കാൻ ഇരിങ്ങൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കൽപ്പിച്ചാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ദേശീയപാത നിർമാണ ചുമതലയേറ്റെടുത്ത വഗാഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കുന്നതിൻറെ ഭാഗമായാണ് പൊയിൽ താഴ വയൽ നികത്തുന്നത്.

വയൽ, തണ്ണീർതടങ്ങൾ, ചതുപ്പ് തുടങ്ങിയ ജലസ്രോതസുകൾ നികത്തപ്പെടുന്നത് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.

ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെടുന്ന മണലും മറ്റ് മാലിന്യങ്ങളുമുപയോഗിച്ചാണ് ജലസ്രോതസുകൾ നികത്തുന്നത്.

നടപടിയെടുക്കേണ്ടവർ പലപ്പോഴും മൗനം പാലിക്കുകയാണ്. നഗരസഭാംഗം മഞ്ജുഷ ചെറുപ്പനാരി, കൊക്കരണി വയൽ സംരക്ഷണ സമിതി ചെയർമാൻ ഷൈനു കുന്നുംപുറത്ത്, മാവോളി രാജൻ, മാനം കുറ്റി അശോകൻ, ചാത്തങ്ങോത്ത് വേണു, ദാസൻ ഭഗവതി കോട്ടക്കൽ, രാജേഷ് പൊയിൽ താഴ, സുനിൽ മമ്പറം, പി വി ശിവ പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വയൽനികത്തൽ തടഞ്ഞിരുന്നു.

അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും വകവെക്കാതെ പ്രവൃത്തിയുായി മുന്നോട്ടു പോകുന്ന ഉടമയ്ക്കെതിരെ ജനകീയ കമ്മിറ്റി രൂപ്പീകരിച്ചു ശക്തമായ നടപടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.അതേസമയം, മറ്റൊരാളുടെ സ്ഥലം മണ്ണിട്ട് നികത്തി വേലികെട്ടി കൈക്കലാക്കിയെന്നും ആരോപണമുണ്ട്. വയൽ നികത്തൽ തുടർന്ന് സമീപത്തെ ജലസ്രോതസുകളെല്ലാം ഓർമ മാത്രമായി മാറും.

സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്രവ‌ൃത്തിയുമായി മുന്നോട്ട് പോകുന്ന സ്ഥല ഉടമയ്ക്കെതിരെ ശക്തമായ നടപടി സ്ഥീകരിക്കും. ഇതിനായി ജനകീയ കമ്മറ്റി രുപീകരിച്ചിട്ടുണ്ട്.

മഞ്ജുഷ ചെറുപ്പനാരി (നഗരസഭാ കൗൺസിലർ