കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് ബി.ജെ.പി കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും എളുപ്പം എത്തിപ്പെടാവുന്ന ഈ ഭൂമി ഒഴിവാക്കി മാനന്തവാടി ബോയ്സ് ടൗണിൽ മെഡിക്കൽ കോളേജ് നിർമ്മാണത്തിനുള്ള നടപടികൾ തുടങ്ങിയത് സി.പി.എമ്മിലെ കണ്ണൂർ ലോബിയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഇത് വയനാടിന്റെ പേരിൽ കണ്ണൂരിന് വേണ്ടി നിർമ്മിക്കുന്ന ചികിൽസാ കേന്ദ്രമാണ്.
നിർദിഷ്ട പ്രദേശത്തേക്ക് ഭരണകേന്ദ്രമായ കൽപ്പറ്റയിൽ നിന്നു പോലും നാൽപ്പത്തിയഞ്ചു കിലോമീറ്റർ ദൂരം ഉണ്ട് ചൂരൽമല, വടുവൻചാൽ, നൂൽപ്പുഴ എന്നിവടങ്ങളിൽ നിന്ന് എഴുപത് കിലോമീറ്റർ ദൂരം ബോയ്സ് ടൗണിലേക്ക് ഉള്ളപ്പോൾ കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രമാണ് ദൂരം.
മണ്ഡലം പ്രസിഡന്റ് ടി.എം.സുബീഷ് അദ്ധ്യക്ഷത വഹിച്ചു. ഷാജിമോൻ ചൂരൽമല, ശിവദാസൻ വിനായക, രാധാകൃഷ്ണൻ ചേളേരി,കെ.സുധാകരൻ, പ്രേംകുമാർ ചന്ദ്രൻ, മേഘ ബിനു തുടങ്ങിയവർ സംബന്ധിച്ചു.