 
ഫറോക്ക്: ഫറോക്കിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന 'ടിപ്പു സുൽത്താനും ഫാറൂഖാബാദും" ഡോക്യുമെന്ററിയുടെ പ്രകാശനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ഫാറൂഖ് കോളേജ് ഓഡിയോ വിഷ്വൽ തിയേറ്ററിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലായിരുന്നു പ്രദർശനം.
മലബാർ വിഷ്വൽ മീഡിയയുടെ ബാനറിൽ ഫാറൂഖ് കോളേജ്  ഹിസ്റ്ററി ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെ നിർമ്മിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്തത് കെ.ഷാജഹാനാണ്. മജീദ് അമ്പലക്കണ്ടിയുടേതാണ് രചന.
ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ മുഖ്യാതിഥിയായിരുന്നു. ചരിത്ര വിഭാഗം മേധാവി പ്രൊഫ. ടി. മുഹമ്മദാലി, ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ്, ഫറോക്ക് മോണ്യുമെന്റ് ഡവലപ്മെന്റ് കൗൺസിൽ കൺവീനർ ജയശങ്കർ കിളിയൻകണ്ടി, വിജയകുമാർ പൂതേരി, കെ.കെ.ആലിക്കുട്ടി, റഹ്‌മാൻ ഫറോക്ക് എന്നിവർ സംസാരിച്ചു.