വടകര: ലോകജലദിനത്തോടനുബന്ധിച്ച് എ.കെ. പി. എ ഓർക്കാട്ടേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ജലദിന പരിപാടി നാദാപുരം മേഖലാ സെക്രട്ടറി ജയിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകനും ജില്ലാ കമ്മിറ്റി അംഗമായ ശിവദാസ് കുനിയിൽ ക്ലാസ് നയിച്ചു.

യൂണിറ്റ് പ്രസിഡന്റ് നസീർ എം അദ്ധ്യക്ഷത വഹിച്ചു. പ്രനീഷ്, ജിത്തു കല്ലാച്ചി, ഷൈഗേഷ് , സജീഷ് എന്നിവർ സംസാരിച്ചു. പൊതുസ്ഥലങ്ങളിലും, ഹോട്ടലങ്ങളിലും ജലത്തിന്റെ പ്രാധാന്യങ്ങളെകുറിച്ചുള്ള പോസ്റ്ററുകൾ സ്ഥാപിച്ചു. ദിനിത്ത് ഇ.എം സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.