anoop
'കാലിക്കറ്റ് പ്രസ് ക്ലബ്ബിലെ മുഖാമുഖത്തിൽ ചലച്ചിത്രനടൻ അനൂപ് മേനോൻ സംസാരിക്കുന്നു. സംവിധായകൻ ബിബിൻ കൃഷ്ണ സമീപം.

കോഴിക്കോട്: താൻ നായകനായുള്ള ' 21ഗ്രാംസ് " സിനിമയ്ക്ക് ജന്മനാടായ കോഴിക്കോട്ട് മാത്രം തീയേറ്റർ ലഭിച്ചില്ലെന്ന് ചലച്ചിത്ര നടൻ അനൂപ് മേനോൻ. ഇവിടെ ആർ.പി മാളിലേ പ്രദർശനമുള്ളൂ.

കോഴിക്കോട് പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ' 21 ഗ്രാംസ് ' ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വൻ സ്വീകാര്യതയാണ് സിനിമയ്ക്ക്. ലിയോണ ലിഷോയാണ് നായിക.