കോഴിക്കോട് :കൊയിലാണ്ടി ഉപ്പാലക്കണ്ടി ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്നാരംഭിക്കും. രാവിലെ 9.33നും പത്തിനും ഇടയിലുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ദഹരാനന്ദനാഥിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും. വൈകീട്ട് ഏഴിന് തിരുവായുധം എഴുന്നള്ളിപ്പുണ്ടാകും. 28 വരെയാണ് വിവിധ ചടങ്ങുകളോടെ ഉത്സവം നടക്കുന്നത്. നാടകം, ഗാനസന്ധ്യ, മാനസജപലഹരി,ഇരട്ടത്തായമ്പക, സംഗീത വിരുന്ന് എന്നിവയുണ്ടാകും. 28ന് ആണ് താലപ്പൊലി.