cor
കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: അതിവേഗം വളരുന്ന കോഴിക്കോട് നഗരത്തെ ഇന്ത്യയിലെ മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക് എത്തിക്കുന്നതിനാണ് എല്ലായിടങ്ങളിലും ശുചിത്വ പെരുമാറ്റ ചട്ടം' എന്ന ആശയത്തിലേക്ക് കോർപ്പറേഷൻ കൗൺസിലിനെ നയിച്ചതെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. ജനകീയ ഇടപെടലിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് വർഷം കൊണ്ടാണ് ' അഴക് ' ( എ മാസ് ഇനീഷ്യേറ്റീവ് ഫോർ സീറോ വേസ്റ്റ് അപ്‌ലിഫിറ്റിംഗ് ഹാപ്പിനെസ് ഇൻഡെക്സ് ആൻഡ് ആറ്റിറ്റ്യൂഡിനൽ ചേയ്ഞ്ച് ഇൻ വേസ്റ്റ് മാനേജ്മെന്റ് അറ്റ് കോഴിക്കോട്) നടപ്പാക്കുന്നത്. 65 ഇനങ്ങളിലാണ് ബഡ്ജറ്റിൽ തുക നീക്കിവെച്ചത്.

# പദ്ധതി നടപ്പാക്കുന്ന ഏഴ് മേഖലകൾ

1. ആതുരാലയങ്ങൾ

2. പൊതു ഇടങ്ങൾ

3. ജലാശയങ്ങൾ

4. പൊതു സ്ഥാപനങ്ങൾ

5. വീടുകൾ

6. വ്യാപാര ഇടങ്ങൾ

7. പാതകളും തെരുവുകളും

@ അഴകിൽ തുകയും പദ്ധതിയും

വീടുകളിൽ ജൈവമാലിന്യസംസ്‌കരണ സംവിധാനം -18.67 കോടി

മൊഫ്യൂസൽ , പാളയം ബസ് സ്റ്റാൻഡുകളുടെ ഭംഗിയാക്കൽ അടിസ്ഥാന സൗകര്യ വികസനം -- 1.22 കോടി

തെരുവുകളിൽ മാതൃകാ ശൗചാലയങ്ങൾ നിർമ്മിക്കൽ - മൂന്ന് കോടി

അഞ്ച് തീം റോഡുകൾ - രണ്ടരക്കോടി

മാതൃക തെരുവുകൾ - ഒരുകോടി

റോഡുകൾ,​ ഡിവൈഡറുകൾ,​ ബസ്‌സ്റ്റോപ്പുകൾ മോടിയാക്കൽ -20 ലക്ഷം

പാർക്കുകളിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനം - 20 ലക്ഷം

25 ഇടങ്ങളിൽ ഡിജിറ്റൽ പരസ്യബോഡുകൾ സ്ഥാപിക്കൽ - 50 ലക്ഷം

പാർക്കുകളിൽ കളിസ്ഥലങ്ങൾ ഒരുക്കൽ - അമ്പത് ലക്ഷം

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിത്വം -14.5 ലക്ഷം

പൊതു ജലാശയങ്ങൾ നവീകരിക്കൽ - 1 കോടി

വിദ്യാലയങ്ങളിൽ ബിന്നുകൾ സ്ഥാപിക്കൽ - 20 ലക്ഷം

സ്‌കൂളുകളിൽ മിനി എം.സി.എഫ്. സ്ഥാപിക്കൽ - 5 ലക്ഷം

10 സ്‌കൂളുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കൽ - 80 ലക്ഷം

10 സ്‌കൂളുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ സ്ഥാപിക്കൽ - 3 ലക്ഷം

വീടുകളിൽ സോക് പിറ്റ് നിർമ്മാണം- 50 ലക്ഷം

ടാഗോർ ഹാളിൽ ബയോഗ്യാസ് പ്ലാന്റ് നന്നാക്കൽ - 30 ലക്ഷം

പാളയം ബയോഗ്യാസ് പ്ലാന്റ്- 30 ലക്ഷം

ലഗസി വേസ്റ്റ് മാറ്റൽ - 55 ലക്ഷം

പൊതു ഇടങ്ങളിൽ തുമ്പൂർമൊഴി കമ്പോസ്റ്റ് യൂണിറ്റ് - 40 ലക്ഷം

വാർഡുകളിൽ മിനി എം.സി.എഫ് - 40 ലക്ഷം

ഹരിത കർമ്മസേനയ്ക്ക് വാഹനം - 3 കോടി

സ്ട്രീറ്റ് സ്വീപ്പിംഗ് മെഷിൻ, റോബോട്ടിക് ഡജ് ക്ലീനർ, ബീച്ച് ക്ലീനർ, സെപ്റ്റേജ് സക്കർ, റോഡ് ക്ലീനിംഗ് എക്വിപ്‌മെന്റ് പദ്ധതി - 4 കോടി

ഓവുചാലിലെ മണ്ണ് മാറ്റൽ - 2.35 കോടി

ടേക്ക് എ ബ്രേക്ക് റിനോവേഷൻ, പുതിയ കെട്ടിടം - 3.5കോടി

ഓട്ടോ ഗുഡ്സ് കണ്ടെയ്നർ - 4 കോടി

എം.സി.എഫ് നവീകരണം - 2.01 കോടി

എം.ആർ.എഫ് നവീകരണം - 1.62 കോടി

സുരക്ഷാ ഉപകരണം യൂണിഫോം - 1.83 കോടി