താളൂർ: ലോക സന്തോഷ ദിനത്തോടനുബന്ധിച്ച് നീലഗിരി കോളേജിൽ നാല് ദിവസത്തെ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് തുടക്കമായി. ദേശീയതലത്തിൽ കോളേജ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന 'തരംഗ് സീസൺ 2" ഇന്ന് അരങ്ങേറി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും 14 കോളേജുകളിൽ നിന്നായി 700 ഓളം മത്സരാർഥികൾ പങ്കെടുത്തു. 15 ഓളം മത്സരങ്ങൾ നടത്തി. ബത്തേരി ഡോൺ ബോസ്‌കോ കോളേജ് ആണ് ജേതാക്കൾ. കോയമ്പത്തൂർ ശ്രീ കൃഷ്ണ കോളേജ് റണ്ണേഴ്സ് അപ്പ് ആയി.
നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടർ റാഷിദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഡീൻ ഡോ. മോഹൻ ബാബു, പ്രിൻസിപ്പൽ എം.ദുരൈ എന്നിവർ അദ്ധ്യക്ഷത വഹിച്ചു.
അൽഫോൺസ കോളേജ് ബത്തേരി, കാലിക്കറ്റ് യൂണിവേസിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്റർ കണിയാമ്പറ്റ, കാലിഫ് ലൈഫ് സ്‌കൂൾ ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, ഡോൺ ബോസ്‌കോ കോളേജ് ബത്തേരി, എൽദൊ മാർ ബേസിലിയസ് കോളേജ് മീനങ്ങാടി, ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗൂഡല്ലൂർ, മദീനത്തുൽ ഉലൂം അറബിക് കോളേജ് പുളിക്കൽ, മാർ ബേസിലിയസ് കോളേജ് ബത്തേരി, ഓറിയന്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ലക്കിടി, പഴശ്ശിരാജ കോളേജ് പുൽപ്പള്ളി, ശ്രീകൃഷ്ണ ആർട്സ് ആൻഡ് സയൻസ് കോളേജ് കോയമ്പത്തൂർ, ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് മുട്ടിൽ, ഡബ്ല്യു. എം.ഒ കോളേജ് കൂളിവയൽ എന്നിവ ഫെസ്റ്റിൽ പങ്കെടുത്തു.