പേരാമ്പ്ര:കൂരാച്ചുണ്ട്കാരുടെ ചിരകാല അഭിലാഷവും നാട്ടിലെ ഗാതാഗതക്കുരുക്കിന് പരിഹാരവുമാവുന്ന ബൈപാസ് റോഡ് യാഥാർത്ഥ്യമാക്കണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
2014ൽ കൂരാച്ചുണ്ട് ബൈപാസ് നിർമ്മാണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കലിനായി 1.58 ലക്ഷം രൂപക്ക് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും ബൈപാസിനെപ്പറ്റി ഒരു നടപടിയുമുണ്ടായില്ല .
ബ്രാഞ്ച് സമ്മേളനം പി കെ ജിതേഷ് ഉദ്ഘാടനം ചെയ്തു. കെ വികുഞ്ഞപ്പൻ പതാക ഉയർത്തി.
ടി.കെ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പ്രേമൻ, പീറ്റർ, ജോയി പനക്കവയൽ, വിനു മാത്യു.സോബിൻ പുനത്തിൽ, സൗമ്യ സോബിൻ, കുട്ട്യാലി, രമബാബു.ജെ സി പീറ്റർ, എന്നിവർ പങ്കെടുത്തു. എ കെ.പ്രേമനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.