pan
panjayath

@ കതിരണിയും 'മത്സ്യ സഞ്ചാരി"യും തുടരും

കതിരണി തരിശു രഹിത പദ്ധതി വ്യാപകമാക്കും. നെൽവയലുകളെ കുറിച്ച് പഠനം നടത്തി കാർഷിക രംഗത്ത് ആവശ്യമായ നിർദ്ദേശം സമർപ്പിക്കുന്നതിനായി സി.ഡബ്ല്യു. ആർ.ഡി.എമ്മിന്റെ സഹായം തേടുകയും ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. പതിനാലാം പദ്ധതിയിൽ കോഴിക്കോട് ജില്ലയെ തരിശ് രഹിത ജില്ലയാക്കി മാറ്റും. മത്സ്യബന്ധന മേഖലയിൽ മത്സ്യസഞ്ചാരി' എന്ന പേരിൽ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നടപ്പാക്കിയ പദ്ധതി തുടരും.

@ വ്യവസായ വളർച്ചയ്ക്ക് ഊന്നൽ

നല്ലളത്ത് ആരംഭിച്ച വ്യവസായ എസ്റ്റേറ്റ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികൾ നടപ്പിലാക്കി വരുന്നു. 44 ചെറുകിട വ്യവസായ യൂണിറ്റുകൾ നിലവിൽ ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്. മൂടാടിയിൽ ഒരു വനിതാ എസ്റ്റേറ്റ് കൂടി ആരംഭിക്കും.

@ വൈദ്യുതിയിൽ സ്വയംപര്യാപ്തത

ആവശ്യമായ വൈദ്യുതിയുടെ 50 ശതമാനം ഉത്പാദിപ്പിക്കും. ഒരുകോടി വകയിരുത്തി. വൈദ്യുതി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം.

@ കേരളോത്സവം

യുവജനങ്ങളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരുന്ന കേരളോത്സവം കൊവിഡ് മഹാമാരിയെ തുടർന്ന് മുടങ്ങികിടപ്പായിരുന്നു. പുതുക്കിയ ബഡ്ജറ്റിൽ കേരളോത്സവം നടത്താൻ തുക വകയിരുത്തി.

@ ശ്രദ്ധാഭവൻ ആരംഭിക്കും

വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജില്ലാപഞ്ചായത്തിന്റെ കാക്കൂരിലുള്ള സ്ഥലത്ത് ശ്രദ്ധാഭവൻ ആരംഭിക്കും.

@ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ, ഇ - ഓഫീസ്

മെച്ചപ്പെട്ട സേവന സംവിധാനം നടപ്പിലാക്കിയതിന് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ജില്ലാ പഞ്ചായത്ത് നേടിയെടുത്തിട്ടുണ്ട്. ഘടക സ്ഥാപനങ്ങളെ കൂടി ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തും. ഇതിനായി

സേവനത്തിന്റെ ഗുണനിലവാരവും, വേഗതയും ഉയർത്തേണ്ടതുണ്ട്. ഇ - ഓഫീസ് സംവിധാനം നടപ്പാക്കും.

ബ​ഡ്ജ​റ്റ് ​ച​ർ​ച്ച​യി​ലും കെ​ ​റെ​യിൽ

കോ​ഴി​ക്കോ​ട് ​:​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ബ​ഡ്ജ​റ്റ് ​യോ​ഗ​ത്തി​ലും​ ​കെ​ ​റെ​യി​ൽ​ ​ചൂ​ടു​ള്ള​ ​ച​ർ​ച്ച​യാ​യി.​ ​
കെ​ ​റെ​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​ ​സം​സ്ഥാ​ന​ത്തെ​ ​മു​ന്നോ​ട്ടു​ ​ന​യി​ക്കു​ക​യാ​ണ് ​സ​ർ​ക്കാ​രെ​ന്ന് ​സി.​പി.​ഐ​ ​പ്ര​തി​നി​ധി​ ​അ​ഡ്വ.​ ​പി.​ ​ഗ​വാ​സ് ​സം​സാ​രി​ച്ച​തോ​ടെ​ ​പ്ര​തി​പ​ക്ഷം​ ​വി​ഷ​യ​ത്തി​ൽ​ ​ക​യ​റി​ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.​ ​കെ​ ​റെ​യി​ൽ​ ​വി​ഷ​യ​ത്തി​ൽ​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ഭി​പ്രാ​യ​മാ​ണോ​ ​പാ​ർ​ട്ടി​ ​അ​ഭി​പ്രാ​യ​മാ​ണോ​ ​ഗ​വാ​സ് ​പ​ങ്കു​വെ​ച്ച​തെ​ന്ന് ​മു​സ്ലിം​ ​ലീ​ഗി​ലെ​ ​പി.​ടി.​എം​ ​ഷ​റ​ഫു​ന്നീ​സ​ ​ചോ​ദി​ച്ചു.​ ​സി.​പി.​ഐ​യു​ടെ​യും​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​യും​ ​നി​ല​പാ​ടാ​ണ് ​കെ​ ​റെ​യി​ൽ​ ​വി​ഷ​യ​ത്തി​ൽ​ ​ഗ​വാ​സ് ​പ​ങ്കു​വെ​ച്ച​തെ​ന്നാ​യി​രു​ന്നു​ ​സി.​പി.​എ​മ്മി​ലെ​ ​സു​രേ​ഷി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​താ​ൻ​ ​വി​ശ്വ​സി​ക്കു​ന്ന​ ​പാ​ർ​ട്ടി​യു​ടെ​ ​നി​ല​പാ​ടാ​ണ് ​പ​റ​ഞ്ഞ​തെ​ന്നും​ ​കെ​ ​റെ​യി​ലി​നൊ​പ്പ​മാ​ണ് ​സി.​പി.​ഐ​ ​എ​ന്നും​ ​ഗ​വാ​സ് ​മ​റു​പ​ടി​ ​ന​ൽ​കി.