3
ചായികുളം

പേരാമ്പ്ര: ജില്ലയിലെ ഏറ്റവും വലിയ ജലസംഭരണിയായ ചായികുളം വികസനത്തിന് പദ്ധതി വേണമെന്ന ആവശ്യം ശക്തമാവുന്നു. 80 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ചായികുളം കൊടിയ വരൾച്ചയിലും ജലസമ്പന്നമാണ്. പുറയങ്കോട്, കുട്ടിക്കുന്ന്, പുത്തൻപുരയിൽകുന്ന്, ചെറുവോട്ട് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലെ നിരവധി കിണറുകൾക്കും പരിസരത്തെ വയലുകളിലേക്കും ഒരു ജലസംഭരണി പോലെയാണ് ചായികുളംസ്ഥിതി ചെയ്യുന്നത്.

വർഷങ്ങൾക്ക് മുമ്പ് ജനകീയായൂത്രണ പദ്ധതിയിൽ ശ്രമംതുടങ്ങുകയും പിന്നീട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അഞ്ചര ലക്ഷത്തോളം രൂപ ചെലവാക്കി കുളംകിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ പടവുകളും മതിലുംകെട്ടി സംരക്ഷിച്ചെങ്കിലും തുടർ പ്രവർത്തനങ്ങൾ നടന്നില്ല .സമീപത്തെ കുന്നുകളിൽ നിന്ന് മലിനജലമെത്തുന്നത് തടയണമെന്നും കുളംസംരക്ഷണത്തിന് വിപുലമായ പദ്ധതി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മേഖലയിൽ പല പ്രദേശത്തും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. ചായികുളം പദ്ധതി യാഥാർത്ഥ്യമാവുന്ന പക്ഷം പേരാമ്പ്ര ബ്ലോക്കിൽ മുഴുവൻ വെള്ളമെത്തിക്കാൻ ചായികുളത്തിന് കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ

പേരാമ്പ്ര, താനിക്കണ്ടി, ചക്കിട്ടപാറ റോഡ്, വിളയാട്ടുകണ്ടിമുക്ക് പന്തിരിക്കരറോഡ് ,ചായികുളം പുറയങ്കോട് കൂത്താളി, കടിയങ്ങാട് റോഡ് എന്നിവ ഉപയോഗപ്പെടുത്തി വിവിധ ദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനും കഴിയും. മേഖലയിലെ പ്രമുഖ നീന്തൽകുളമാക്കി മാറ്റാനും സാധ്യതയേറെയാണ് .

ജലം ഒഴുകിപ്പോകാനുള്ള ചാലുകൾ കാര്യക്ഷമമാക്കുകയും കുളത്തിൽ മലിനജലമെത്തുന്നത്

തടയാൻ സംവിധാനം ഒരുക്കുകയും വേണം

പി.കെ മമ്മു (പൊതുപ്രവർത്തകൻ)