കോഴിക്കോട്: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ ആരംഭിച്ച ബസ് പണിമുടക്കിന്റെ രണ്ടാം ദിവസവും വലഞ്ഞ് വിദ്യാർത്ഥികളും യാത്രക്കാരും. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും നിരത്തിലിറങ്ങിയില്ല. പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികളെയാണ് പണിമുടക്ക് സാരമായി ബാധിച്ചത്. എൺപതും തൊണ്ണൂറും രൂപ നൽകി ഓട്ടോയിലാണ് വിദ്യാർത്ഥികൾ സ്കൂളുകളിലെത്തുന്നത്. അതേസമയം ബസുടമകളുമായി ചർച്ച നടത്താൻ ഗതാഗതമന്ത്രി ആന്റണി രാജു തയാറായിട്ടില്ല.
ചാർജ് വർധന എടുത്തുചാടി തീരുമാനം എടുക്കേണ്ട കാര്യമല്ലെന്നും നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.