കോഴിക്കോട്: ഇരുവഴിഞ്ഞി പുഴ ശുചീകരണത്തിന് വിപുലമായ കർമ്മ പദ്ധതികളുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. തെളിനീർ ഒഴുകും നവകേരളം; എന്റെ നദി എന്റെ ജീവൻ എന്ന മുദ്രാവാക്യവുമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് പുഴ ശുചീകരിക്കും. ഉദ്ഘാടനം തെയ്യത്തും കടവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിക്കും. വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളും ക്ലബുകളും പങ്കെടുക്കും. പുതിയോട്ടിൽ കടവ് മുതൽ ഇടവഴിക്കടവ് വരെ ഒരു ടീമും തെയ്യത്തും കടവ് മുതൽ കാരാട്ട് കടവ് വരെ മറ്റൊരു ടീമും ശുചീകരണത്തിന് നേതൃത്വം നൽകും.