മീനങ്ങാടി: വായ്പാ കുടിശിക ഈടാക്കാൻ സ്ഥലം ലേലം ചെയ്യാനുള്ള നീക്കം കിസാൻ സഭ പ്രവർത്തകർ തടഞ്ഞു.
കാക്കവയൽ ആനന്ദഭവൻ അജിത് കുമാറിന്റെ ബാങ്ക് ലോണും പലിശയും ഈടാക്കാൻ വെള്ളിയാഴ്ച രാവിലെ 11മണിക്ക് അദ്ദേഹത്തിന്റെ സ്ഥലം ഇ ടെണ്ടർ വഴി ലേലം ചെയ്യാൻ മീനങ്ങാടി ഗ്രാമീണ ബാങ്ക് തീരുമാനിച്ചിരുന്നു.
വിവരം അറിഞ്ഞെത്തിയ കിസാൻ സഭ പ്രവർത്തകർ ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി. തുടർന്ന് കിസാൻസഭ നേതാക്കളായ പി.എം.ജോയ്, അമ്പി ചിറയിൽ, സി.എം.സുധീഷ്, ഷാജി എന്നിവരുമായി ബാങ്ക് മാനേജർ നടത്തിയ ചർച്ചയെ തുടർന്ന് പ്രശ്നം പരിഹരിച്ചു.
5 വർഷം മുമ്പാണ് 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നത്. ഇപ്പോൾ 7,68,000 രൂപ അടയ്ക്കാൻ ആണ് നോട്ടീസ് വന്നത് 2 ലക്ഷം രൂപ ഇതിനിടെ ബാങ്കിൽ അടച്ചിട്ടുമുണ്ട്. 5000 രൂപ ബാങ്കിൽ അടച്ചാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്.
അമ്പി ചിറയിൽ സമരം ഉദ്ഘാടനം ചെയ്തു. എൻ.ഫാരീസ്, എ.എം.ജോയ്, സതീഷ് കരടിപ്പാറ, കലേഷ് സത്യാലയം, എ.അസൈനാർ, ലെനിൻ സ്റ്റീഫൻ, ഒ.സി.ഷിബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.