 
പേരാമ്പ്ര: ആവള യു.പി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനദ്ധ്യാപിക പി. സുനീത, സഹ. അദ്ധ്യാപകൻ ഒ. മോഹനൻ എന്നിവർക്ക് പി.ടി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എം. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത ഉപഹാര സമർപ്പണം നടത്തി. സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ്, യു.എസ്.എസ്, അറബിക്, സംസ്‌കൃതം, ഉർദു സ്‌കോളർഷിപ്പ് വിജയികൾക്ക് സ്‌കൂൾ മാനേജർ എ. ജാനുഅമ്മ സമ്മാനം നൽകി ആദരിച്ചു. ശ്രീഷ ഗണേഷ്, ബ്ലോക്ക് പഞ്ചയാത്ത് അംഗം കെ.അജിത, വാർഡ് അംഗങ്ങളായ കുമാരി ആദില നിബ്രാസ്, കെ.എം. ബിജിഷ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരായ വി.എം. നാരായണൻ, ബി.ബി. ബിനീഷ്, എൻ.പി. വിജയൻ, കാസിം, അപ്പുക്കുട്ടി, ടി.കെ. രജീഷ്, കുഞ്ഞമ്മത് മലയിൽ, വി.എം. നാരായണൻ, പിടിഎ വൈസ് പ്രസിഡന്റ് ഷാനവാസ് കൈവേലി, ഷൈമ സന്തോഷ്, അദ്ധ്യാപകരായ പി.എം. ശോഭന, ജി.എസ്. സ്മിത, വിദ്യാർത്ഥി പ്രധിനിധി ഷസ ഹമീദ് എന്നിവർ ആശംസകൾ പറഞ്ഞു. പ്രധാനദ്ധ്യാപകൻ ഇൻചാർജ് മനോജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അമ്മദ് നൊച്ചാട് നന്ദിയും പറഞ്ഞു.