സുൽത്താൻ ബത്തേരി: കാർഷിക അനുബന്ധമേഖലകൾക്ക് മുൻതൂക്കം നൽകികൊണ്ട് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്. 66,18,89,318 രൂപ വരവും 66,06,89,318 രൂപ ചെലവും 12,00 000 രൂപ നീക്കിയിരിുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അമ്പിളി സുധി അവതരിപ്പിച്ചത്.
ജനങ്ങൾക്കുള്ള സേവനം സമയബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി ഗുണമേന്മസേവന കർമ്മ സമിതിക്കായി 24,56,000 രൂപ വകയിരുത്തി. ക്ഷീരകർഷകരെ സഹായിക്കുന്നതിന് പാലിന് അധിക വില നൽകും. നീർത്തട വികസനത്തിന് 22 കോടി രൂപ വകയിരുത്തി.
ലൈഫ് പദ്ധതിക്ക് 15,0172,280 രൂപയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10,74,00,000 രൂപയും വകയിരുത്തി.
ആയുർവ്വദ ആശുപത്രി, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്‌ ഹോസ്പിറ്റൽ, അമ്പലവയൽ, മീനങ്ങാടി സിഎച്ച്സികളുടെ വികസനം എന്നിവയ്ക്കായി 7,51,44,000 രൂപ വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങളുടെ പഞ്ചകർമ്മ ചികിൽസക്കായി 25 ലക്ഷം രൂപയും അനുവദിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടി വരവും ചെലവും മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് സി.അസൈനാർ അദ്ധ്യക്ഷത വഹിച്ചു.